സാമ്പത്തികനേട്ടത്തിന് അശ്ലീലരംഗങ്ങളില്‍ അഭിനയിച്ചെന്നാരോപിച്ച് നടിയും അമ്മ പ്രസിഡന്റുമായ ശ്വേത മേനോനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും ഗൂഡലക്ഷ്യവും വ്യക്തിവൈരാഗ്യവും മാത്രമാണ് പരാതിക്ക് പിന്നിലെന്നും കോടതി വിലയിരുത്തി.