ലാലേട്ടന്റെ ശബ്ദം ഇടയ്ക്ക് കയറി വരാറുണ്ടെന്നും അങ്ങനെ പല വേഷങ്ങളും തനിക്ക് കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഷാജു പറയുന്നത്. 'സംസാരിക്കുമ്പോള്‍ മനഃപൂര്‍വ്വം അല്ലാതെ തന്നെ അദ്ദേഹത്തിന്റെ ശബ്ദം വന്നു പോകുമായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ മാറി വരുന്നുണ്ട്. ഇപ്പോള്‍ ഇമിറ്റേറ്റ് ചെയ്താല്‍ ശബ്ദം കൃത്യമായി വരാറില്ല. പണ്ടൊക്കെ സ്റ്റേജുകളില്‍ ഭയങ്കര ഹരമായിരുന്ന സമയത്തും വരുമാന മാര്‍ഗ്ഗം ആയതുകൊണ്ടും ആണ് അദ്ദേഹത്തെ അനുകരിച്ചിരുന്നത്. അല്ലാതെ സിനിമയ്ക്ക് അത് ആവശ്യമില്ല. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മിമിക്രി കാണിക്കുന്നത്,' ഷാജു പറഞ്ഞു.