രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളായ കേദാർനാഥിലും ബദ്രിനാഥിലും ദർശനം നടത്തുന്ന എല്ലാ അഹിന്ദുക്കളും ഇനി ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ബദ്രിനാഥ്-കേദാർനാഥ് സംയുക്ത ക്ഷേത്ര കമ്മിറ്റി. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.