കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ദിലീപ് കുറ്റവാളിയല്ല എന്നല്ലെ കോടതി പറഞ്ഞത്. WCC ക്ക് പ്രതിഷേധമുണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകള്‍ അവര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കും. മറുഭാഗം അവര്‍ക്കും. അപ്പോള്‍ സ്വാഭാവികമായി പ്രതീക്ഷിച്ചത് കിട്ടാത്തവര്‍ക്ക് പ്രതിഷേധവും ആക്ഷേപവുമൊക്കെയുണ്ടാകും. തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് ദിലീപ് പറയുന്നില്ലെ.
ഞാന്‍ ഈ കേസില്‍ കോടതിയുടെ നിലപാടാണ് ശരിയെന്ന് വിശ്വസിക്കുന്നയാളാണ്. ദിലീപിനെ സംബന്ധിച്ച് അയാള്‍ വേട്ടയാടപ്പെട്ടു എന്നതാണല്ലോ അദ്ദേഹത്തിന്റെ വികാരം. കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ട ആളാണ് താനെന്ന തോന്നല്‍ ദിലീപിനുണ്ടായാല്‍ അതില്‍ എന്താണ് തെറ്റ്. പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഗൂഡാലോചന നടത്തിയെന്നല്ലെ ദിലീപ് പറയുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയുള്ള കേസുകള്‍ ഉണ്ടായിട്ടില്ലെ.