സുധ കൊങ്കരയുടെ ശിവകാര്‍ത്തികേയന്‍ ചിത്രമായ പരാശക്തിക്ക് പ്രദര്‍ശനാനുമതി. U/A സര്‍ട്ടിഫിക്കറ്റോടെ സിനിമ റിലീസ് ചെയ്യാനാണ് അനുമതി. 1960കളിലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ കഥ പറയുന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കുന്നതില്‍ അനിശ്ചിതത്വങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ചയാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.
ശിവകാര്ത്തികേയന് പുറമെ ജയം രവി, അഥര്‍വ,ശ്രീലീല എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കൊച്ചുമകനായ ഇമ്പനിധിയാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.