ഓണചിത്രങ്ങളുടെ റിലീസിൽ സമ്മിശ്ര പ്രതികരണം ലഭിക്കുന്ന സിനിമയാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഇത്. അൽത്താഫ് സലിം ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓണം റിലീസായെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഫഹദിനെയും കല്യാണിയെയും കൂടാതെ ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, രേവതി പിള്ള തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസിന്റേതാണ് സംഗീതം.