നെറുകയില്‍ സിന്ദൂരം, കഴുത്തില്‍ വിഘ്‌നേഷ് ചാര്‍ത്തിയ താലി; നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍

ചൊവ്വ, 14 ജൂണ്‍ 2022 (16:59 IST)
നവദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ചയാണ് ഇരുവരും കേരളത്തിലെത്തിയത്. 
 
വെള്ള ഫ്‌ളോറല്‍ സ്യൂട്ടും ദുപ്പട്ടയുമാണ് നയന്‍താരയുടെ വേഷം. നെറുകയില്‍ സിന്ദൂരം അണിഞ്ഞിട്ടുണ്ട്. പരമ്പരാഗത വേഷത്തിലാണ് വിഘ്‌നേഷ് ശിവനും എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
നേരത്തെ ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. തിരുപ്പതി ക്ഷേത്ര പരിസരത്ത് ചെരുപ്പ് ധരിച്ച് കയറിയത് വലിയ വിവാദമായി. ഒടുവില്‍ ഇരുവരും ക്ഷമാപണം നടത്തി. 

 
മഹാബലിപുരത്ത് വച്ചായിരുന്നു ഇരുവരുടേയും വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്‍ തുടങ്ങി വന്‍ താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍