‘വിശ്വാസം ഇല്ലാത്തിടത്ത് പ്രണയമില്ല. പരസ്പര വിശ്വാസം നഷ്ടപ്പെട്ടു പോയാൽ പിന്നെ അവർക്കൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടാണ്. വിശ്വാസമില്ലാത്തയാൾക്കൊപ്പം കഴിയുന്നതിലും ഭേദം ഒറ്റയ്ക്ക് നില്‍ക്കുകയാണെന്ന തോന്നലിലാണ് ഞാന്‍ ആ പ്രണയ ബന്ധങ്ങള്‍ ഉപേക്ഷിച്ചത്. പക്ഷേ, വേര്‍പിരിയല്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറും സിനിമയിലെ സുഹൃത്തുക്കളുമാണ് ആ സങ്കടങ്ങളില്‍ നിന്നൊക്കെ കര കയറാന്‍ എന്നെ സഹായിച്ചതെന്ന് നയൻസ് പറയുന്നു.