വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. ഷാജികുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശബ്ദ സംവിധാനം, മഷര്‍ ഹംസ വസ്ത്രാലങ്കാരം, ഗോകുല്‍ ദാസ് പ്രൊഡക്ഷന്‍ ഡിസൈനിംഗ് എന്നീ ചുമതലകള്‍ വഹിക്കുന്നു. ബിനു പപ്പു കോ-ഡയറക്ടറായും സുധര്‍മ്മന്‍ വള്ളിക്കുന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിക്കുന്നു.