ബാന്ദ്ര സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് അടക്കം തന്നോട് മോശമായി പെരുമാറിയെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ബാന്ദ്രയുടെ സംവിധായകനും അണിയറ പ്രവര്‍ത്തകരും ദിലീപും തന്നെ വേദനിപ്പിച്ചു. നല്ല റോളാണെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി, പക്ഷേ നല്ലതായിരുന്നില്ല എന്ന് ഗണേഷ് കുമാർ പറഞ്ഞു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ.