കൊച്ചി: ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത കാന്താര തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറുകയാണ് കാന്താര. ഇതിനകം ചിത്രം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ മറികടന്നു.
പുറത്തിറങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും ചിത്രം കാണാൻ ആളുകൾ തീയറ്ററിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റീലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഒക്ടോബർ 31ന് ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും. പ്രൈ വീഡിയോ ഇന്ത്യയുടെ എക്സ് അക്കൗണ്ടിൽ റ്റു ബികം ലെജൻഡറി എന്ന കാപ്ഷനോടുകൂടിയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.