നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹരജിയാണ് തമിഴ് സിനിമാ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. നടി തൃഷ കൃഷ്ണനുമായി ബന്ധപ്പെട്ട ഗോസിപ്പുകളും ഇതിനിടയിൽ ചൂടുപിടിക്കുന്നുണ്ട്. വിവാഹമോചന വാർത്തകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാമിൽ നിന്നും വിജയ്‌യെ മകൻ ജെയ്‌സൺ സഞ്ജയ് അൺഫോളോ ചെയ്തിരുന്നു. ഇപ്പോഴിതാ ജെയ്‌സൺ തന്റെ പേരിൽ വി എന്ന ഇനീഷ്യൽ ഒഴിവാക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.