ദുൽഖർ സൽമാന്റേതായി സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്ത. ഇന്ന് റിലീസ് ചെയ്ത സിനിമയിൽ സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
1950കളിലെ ഒരു സൂപ്പര്‍ സ്റ്റാറിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രം ഗംഭീര ഡ്രാമയാണ് സമ്മാനിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല കുറിച്ചിരിക്കുന്നു. ദുല്‍ഖറിന്‍റെയും സമുദ്രക്കനിയുടെയും ഈഗോ ക്ലാഷ് ആണ് ചിത്രത്തിന്‍റെ കേന്ദ്ര സ്ഥാനത്ത്. ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിന്‍റേ റേഞ്ച് വെളിവാക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതത്തെയും പ്രസ്തുത പോസ്റ്റില്‍ പ്രശംസിച്ചിട്ടുണ്ട്.