സെക്കന്റ് ഷോയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറമേ ബോളിവുഡിലും ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഇതാ തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം എത്രയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കൂടുതല്‍ പേരും കരുതിയിരിക്കുന്ന പോലെ ദുല്‍ഖര്‍ അഭിനയമെന്ന പ്രൊഫഷണിലേക്ക് ആദ്യമായി എത്തുന്നത് സെക്കന്റ് ഷോയിലൂടെയല്ല. മറിച്ച് പത്ത് വയസ്സുള്ളപ്പോള്‍ തന്നെ ദുല്‍ഖര്‍ ക്യമാറയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
'അന്ന് നാലിലോ അഞ്ചിലോ ആയിരുന്നു പഠിച്ചത്. ഒരു ടിവി കൊമേഴ്‌സ്യല്‍ ചെയ്തു. പക്ഷേ, ആ രണ്ടായിരം രൂപയുടെ കണക്കും പറഞ്ഞുകൊണ്ട് ഒരുപാട് നാള്‍ ഞാന്‍ എന്റെ ഉമ്മച്ചിയുടെ അടുത്തുനിന്ന് ഓരോ ടോയ്‌സ് ഒക്കെ വാങ്ങിക്കുമായിരുന്നു. എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തന്നാല്‍ മതിയെന്ന് പോയി ഉമ്മച്ചിയോട് പറയും,' ദുല്‍ഖര്‍ പറഞ്ഞു.