ഞാൻ സിംഗിളാണ്: സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ

ബുധന്‍, 8 ഫെബ്രുവരി 2023 (18:08 IST)
സമൂഹമാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സുള്ള താരമാണ് നടൻ കൃഷ്ണകുമാറിൻ്റെ മകളായ ദിയ കൃഷ്ണ. ചേച്ചി അഹാനയും മറ്റ് സഹോദരിമാരുമെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ അധികം ആക്ടീവാണ്. സഹോദരിമാർക്കെല്ലാം സ്വന്തമായി യൂട്യൂബ് ചാനലുകൾ വരെയുണ്ട്.
 
ഇപ്പോഴിതാ ആരാധകരുടെ ചില ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ആരാധകരുമായി സംവദിച്ചത്. കുടുംബത്തെയല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് താൻ ജീവിതത്തിൽ പഠിച്ച  ഏറ്റവും വലിയ പാഠമെന്ന് ദിയ കൃഷ്ണ പറയുന്നു. ഇപ്പോൾ സിംഗിളാണെന്നും ജീവിതം പൂർണമായ അർഥത്തിൽ ജീവിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും ദിയ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍