അതീവ ഗ്ലാമറസ് വേഷത്തില്‍ നടി ദീപ്തി സതി. ലെഹങ്കയില്‍ സുന്ദരിയായാണ് ദീപ്തിയെ കാണുന്നത്. താന്‍ ധരിച്ചിരിക്കുന്ന കോക്ക്‌ടെയില്‍ ലെഹങ്കയെ കുറിച്ച് താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
മുംബൈയില്‍ ജനിച്ചുവളര്‍ന്ന ഹാഫ് മലയാളിയാണ് നടി ദീപ്തി സതി. മോഡലിങ്ങിലൂടെയാണ് ദീപ്തി സിനിമാ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
മമ്മൂട്ടിക്കൊപ്പം പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. സോളോ, ലവകുശ, ഡ്രൈവിങ് ലൈസന്‍സ്, ലളിതം സുന്ദരം എന്നിവയാണ് ദീപ്തിയുടെ മറ്റ് ശ്രദ്ധേയമായ മലയാള സിനിമകള്‍. മലയാളത്തിനു പുറമേ കന്നഡ, തെലുങ്ക്, മറാത്തി ഭാഷകളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്.