സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (17:41 IST)
B Unnikrishnan
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രാജിവച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടത് താനായതിനാലാണ് രാജിവയ്ക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഫെഫ്കയുമായിട്ടാണ് സമിതി അടുത്ത ചര്‍ച്ച നടത്തുന്നത്. അതില്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പങ്കെടുത്ത് അഭിപ്രായം പറയാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങളുണ്ടെന്നും തന്നെ സിനിമ നയരൂപീകരണ സമിതി അംഗമായി തിരഞ്ഞെടുത്തതില്‍ സര്‍ക്കാരിനോട് നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം ബി ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴച്ച ചുമത്തിയ വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു വിനയന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍