ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലെ 'ശരാരത്ത്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയായ താരമാണ് അയിഷ ഖാൻ. ഇപ്പോഴിതാ താൻ ശരീരവണ്ണത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ട് എന്നും ഇൻസ്റ്റാഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ദിവസേന നിരവധി ബലാത്സംഗ ഭീഷണികളാണ് വരുന്നതെന്നും നടി തുറന്നു പറയുന്നു.