മുണ്ട് വളച്ചുകുത്തി മാസ് ലുക്കില്‍ അനുശ്രീ; ഇഷ്ടപ്പെട്ടില്ലേ എന്ന് താരം, പുതിയ ചിത്രങ്ങള്‍
ചൊവ്വ, 28 ജൂണ്‍ 2022 (17:29 IST)
സോഷ്യല്‍ മീഡിയയില്‍ വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനുശ്രീ. ലുങ്കിയില്‍ തനി റൗഡി ലുക്കിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറ്റവും ശ്രദ്ധേയം.
'ലുങ്കി ഉടുത്ത്.... കുപ്പിവള ഇട്ട്...മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല...???? Don't u like ????' എന്നാണ് അനുശ്രീയുടെ ക്യാപ്ഷന്‍.
മലയാളി തനിമയോടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് അനുശ്രീ. റിയല്‍ ലൈഫില്‍ പക്ഷേ അനുശ്രീ വളരെ മോഡേണ്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് അനുശ്രീ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ അഭിനയിച്ചു.
കൊല്ലം സ്വദേശിനിയാണ് താരം. മോഡലിങ്ങിലും അനുശ്രീ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.