2005ൽ തെലുങ്ക് സിനിമയിലൂടെയാണ് അനുഷ്ക സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ബഹുബലി, അരുന്ധതി, ഭാഗമതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അനുഷ്ക. 'ഗാട്ടി'യാണ് അനുഷ്കയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മലയാള ചിത്രം കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്നത്.