പല വാർത്താ തലക്കെട്ടുകളിലും എന്നെ വലിച്ചുകീറി. എന്നാൽ ഏതോ ഒരു മീഡിയ മാത്രം ആ വിഡിയോയുടെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ആ വിഡിയോ കുറച്ച് സൂം ചെയ്തപ്പോൾ ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും ഇവിടെ പാടില്ല എന്നുള്ള ബോർഡുകൾ അവർ ചൂണ്ടിക്കാണിച്ചു. അവിടെ വെച്ച് ഫോട്ടോയോ വിഡിയോയോ എടുത്താൽ പിഴയടക്കേണ്ടി വരും. ഞാൻ അത് തടയുക മാത്രമേ ചെയ്തുള്ളൂ.
പക്ഷേ, അതൊന്നും ആരും ശ്രദ്ധിച്ചില്ല. അവസാനം ഞാൻ മോശക്കാരനും ആ പയ്യൻ ഇരയുമായി മാറി. അവിടെ ഫോട്ടോഗ്രഫിയൊന്നും നടക്കില്ലെന്നും അത് ചെയ്യരുതെന്നും ഞാൻ പറഞ്ഞിട്ടും അയാൾ കേൾക്കാത്തതു കൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്യേണ്ടി വന്നത്', അജിത് പറഞ്ഞു.