ഷൂട്ടിങ്ങിനിടെ അപകടം; നടന്‍ വിഷ്ണുവിന് ഗുരുതര പരുക്ക്

ശനി, 25 മാര്‍ച്ച് 2017 (13:35 IST)
ചലചിത്രതാരം വിഷ്ണുവിന് ഷൂട്ടിങ്ങിനിടെ വീണ് പരിക്കേറ്റു. നാദിര്‍ഷ ഒരുക്കിയ ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’  എന്ന സിനിമയിലെ നായകനായ വിഷ്ണു ഉണ്ണികൃഷ്ണനാണ് പരുക്കേറ്റത്. മമ്മൂട്ടി നായകനാകുന്ന ‘സ്ട്രീറ്റ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം നടന്നത്. 
 
മട്ടാഞ്ചേരിയില്‍ വെച്ച് സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് വിഷ്ണു വീണത്. തോളെല്ലിന് സാരമായ പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉടന്‍ തന്നെ നടനെ എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വെബ്ദുനിയ വായിക്കുക