നടക- സിനിമ നടന്‍ പയ്യന്നൂര്‍ മുരളിയുടെയും പ്രസന്നയുടെയും മകനാണ് ഹരിമുരളി. രസികന് പുറമെ അണ്ണന്‍ തമ്പി, മാടമ്പി,ഡോണ്‍,പട്ടണത്തില്‍ ഭൂതം, ഉലകം ചുറ്റും വാലിബന്‍ തുടങ്ങി ഒടേറെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷന്‍ സീരീയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആറര വയസ്സിലാണ് രസികനിലെ വേഷം ഹരിമുരളി ചെയ്യുന്നത്. പഠനത്തിനായി അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്ന ഹരിമുരളി ചെറിയ ഇടവേളയ്ക്ക് ശേഷം അമര്‍ അക്ബര്‍ ആന്റണിയില്‍ പൃഥ്വിരാജിന്റെ അനിയന്‍ വേഷത്തിലെത്തിയിരുന്നു. വിഷ്വല്‍ ഇഫക്ട്‌സ് ആന്‍ഡ് ആനിമേഷനില്‍ ബിരുദധാരിയായിരുന്നു. വിഷ്വല്‍ എഫ്ക്ട്‌സ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുന്ന ഹരിമുരളി സിനിമയ്ക്കായി തിരക്കഥ എഴുതാനുള്ള ശ്രമത്തിലായിരുന്നു.