ജയറാമും കാളിദാസും ഒന്നിച്ചെത്തിയ ആശകൾ ആയിരം ഒടിടിയിലേക്ക്, എവിടെ കാണാം?

അഭിറാം മനോഹർ

ചൊവ്വ, 31 മാര്‍ച്ച് 2026 (15:51 IST)
23 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ ജയറാമും മകന്‍ കാളിദാസും ഒന്നിച്ചെത്തിയ സിനിമയായിരുന്നു ആശകള്‍ ആയിരം. ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തിയ സിനിമ ബോക്‌സോഫീസില്‍ പക്ഷേ വലിയ നേട്ടം സ്വന്തമാക്കിയിരുന്നില്ല. ജി പ്രജിത് സംവിധാനം ചെയ്ത സിനിമ ഇപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
 
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. സീ 5 മലയാളത്തിലൂടെയാകും സിനിമ റിലീസ് ചെയ്യുക. ഈ വാരാന്ത്യം സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. തിയേറ്ററില്‍ വിജയമായില്ലെങ്കിലും ഒടിടിയില്‍ കുടുംബപ്രേക്ഷകര്‍ സിനിമ സ്വീകരിക്കാന്‍ സാധ്യതയേറെയാണ്.
 
 ജയറാം, കാളിദാസ് ജയറാം എന്നിവര്‍ക്ക് പുറമെ ആശ ശരത്, ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥന്‍, അഖില്‍ എന്‍ ആര്‍ഡി, രമേശ് പിഷാരടി തുടങ്ങി വലിയ താരനിരയും സിനിമയില്‍ അണിനിരക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍