കുട്ടികൾക്കുള്ള ഭക്ഷണം തിരിഞ്ഞെടുക്കുമ്പോൾ തികഞ്ഞ ശ്രദ്ധയും പഠനവും അത്യാവശ്യമാണ്, കാരണം എല്ലാ തരം ഭക്ഷണങ്ങളും കുട്ടികൾക്ക് നല്ലതല്ല. ശരിയല്ലാത്ത ഭക്ഷണ ശിലം കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തെ സാരമായി തന്നെ ബാധിക്കും.
ധാരാളാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങാളാണ് കുട്ടികൾക്ക് നൽകേണ്ടത്. പഴവർഗങ്ങൾ നനച്ച അവിൽ എന്നിവ കുട്ടികൾക്ക് ഇടനേരങ്ങളിൽ നൽകാം. പാല്, മുട്ട പഴങ്ങൾ എന്നിവ കുട്ടികളുടെ ആഹാരത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ടതാണ്. പയർവർഗങ്ങളും ധാരാളമായി നൽകുക.