ജോപ്പനെ സഹായിച്ചത് പുലിമുരുകൻ?!

ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (12:02 IST)
മോഹൻലാൽ ചിത്രമായ പുലിമുരുകനോടൊപ്പമുള്ള മത്സരമാണ് തോപ്പിൽ ജോപ്പനെ വലിയ വിജയമാക്കിയതെന്ന് സംവിധായകൻ ജോണി ആന്റ‌ണി. ഒരുമിച്ച് ചിത്രം റിലീസ് ചെയ്തത് കൊണ്ടാണ് ജോപ്പനെ പറ്റി ആളുകൾ സംസാരിക്കുന്നത് എന്നും ജോണി ആന്റണി വ്യക്തമാക്കി. പുലിമുരുകനൊപ്പം ജോപ്പനും തീയേറ്ററുകളിൽ നിറഞ്ഞോടുന്ന സാഹചര്യത്തിലാണ് ചിത്രം വലിയ വിജയം നേടിയതിന്റെ കാരണവുമായി സംവിധായകൻ രംഗത്തെത്തിയത്.
 
തന്റെ സിനിമയെ തകർക്കാ‌ൻ വൻ കുപ്രചരണങ്ങളാണ് നടന്നത്. സിനിമ റിലീസ് ചെയ്യുനന്തിനു മുമ്പേ മോശം റിവ്യു വരെ എഴുതിയവരുണ്ടെന്ന്. എന്തായാലും സിനിമയെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ നിയമ പരമായ നടപടിയിലേക്ക് നീങ്ങാൻ തോപ്പിൽ ജോപ്പന്റെ ടീം തീരുമാനിച്ചിരിക്കുകയാണെന്ന് സംവിധായകൻ വ്യക്തമാക്കി. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നർമത്തിൽ ചാലിച്ച പൊടിക്കൈകളുമായി പ്രേക്ഷമനസ്സിലേക്ക് ചേക്കേറിയ തോപ്പിൽ ജോപ്പൻ ഇതിനോടകം മുടക്കുമുതൽ നേടി കഴിഞ്ഞു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും ജോപ്പനെന്ന കാര്യത്തിൽ സംശയമില്ല. 

വെബ്ദുനിയ വായിക്കുക