നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ക്ഷമാപണത്തിന് പകരം പരസ്യമായി ക്ഷമ പറയണമെന്ന നിലപാടും സംഘടനയ്ക്കുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത്തും ഭാരവാഹിയായ ജി. സുരേഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.
വെയില്‍, ഉല്ലാസം, ഖുര്‍ബാനി എന്നീ സിനിമകള്‍ നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ വിലക്ക് അവസാനിപ്പിച്ച് പ്രശ്‌ന പരിഹാരം വേണ്ടെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.