22ആം വയസ്സിൽ വിധവയായി, മകള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി; തുറന്ന് പറഞ്ഞ് ദേവി അജിത്ത്

ഹസ്ന ടോം

ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (14:56 IST)
മഴ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ നടിയാണ് ദേവി അജിത്. തുടര്‍ന്ന് ട്രിവാഡ്രം ലോഡ്ജ്, ഇമ്മാനുവൽ‍, പെരുച്ചാഴി, മിലി, എന്ന് നിന്റെ മൊയ്ദീന്‍, എം കനല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ദേവി അജിത് വിവാദ പ്രസ്താവനകള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ്.
 
മുമ്പ് താന്‍ മദ്യപിക്കുമെന്ന് പരസ്യമായി പറഞ്ഞ താരമായിരുന്നു ദേവി അജിത്ത്. എന്നാൽ ഇപ്പോൾ താൻ മദ്യപാനം നിർത്തിയെന്നും  മകള്‍ക്ക് വേണ്ടിയാണ് ആ ശീലം നിർത്തിയതെന്നും താരം വ്യക്തമാക്കി.അതുപോലെ തന്നെ, 22ആം വയസ്സില്‍ വിധവയായ താന്‍ ഏറെ ഗോസിപ്പുകള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട് എങ്കിലും നല്ലൊരു നടിയേക്കാന്‍ ഉപരിയായി നല്ലൊരു നിര്‍മാതാവ് ആകാന്‍ ഇഷ്ടപ്പെടുന്ന ആള്‍ ആണെന്നും തന്റെ മദ്യപാനം താന്‍ നിര്‍ത്താന്‍ കാരണം മകള്‍ ആണെന്നും, ഇനിയുള്ള ജീവിതം അവള്‍ക്ക് വേണ്ടി ജീവിക്കാന്‍ ആണ് താന്‍ ഉദ്ദേശിക്കുന്നത് എന്നും ദേവി അജിത് പറയുന്നു. ഒരു ഓൺലൈൻ മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍