ഒരു കോമഡി ആർട്ടിസ്റ്റായി സ്റ്റീരിയോടൈപ്പ് ആകാൻ ആഗ്രഹിക്കുന്നില്ല: ബാബുരാജ്

കെ ആർ അനൂപ്

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (23:19 IST)
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'പവർ സ്റ്റാർ' എന്ന ചിത്രത്തിൻറെ ഭാഗമാണ് ബാബുരാജ്. ഒരു ഇടവേളക്ക് ശേഷം ബാബു ആൻറണി വീണ്ടും ആക്ഷൻ നായകനായി തിരിച്ചെത്തുന്ന ചിത്രത്തിൽ റിയാസ് ഖാന്‍, അബു സലിം എന്നിവരും അഭിനയിക്കുന്നുണ്ട്. ഇനി ഇടി മാത്രമെന്നാണ് സിനിമയെ കുറിച്ച് ബാബു ആൻറണി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ പവർ സ്റ്റാറിനായി വർക്കൗട്ടിലാണ് ബാബുരാജ്. തൻറെ പുതിയ വിശേഷങ്ങൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെക്കുകയാണ് ബാബുരാജ്. 
 
ദിവസവും രണ്ട് മണിക്കൂറോളം ജിമ്മിൽ ചെലവഴിക്കുമെന്നാണ് ബാബുരാജ് പറയുന്നത്. അങ്ങനെ ആഴ്ചയിൽ അഞ്ചുദിവസം വർക്ക്ഔട്ട് ചെയ്യും. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്ന താൻ പിന്നീട് കോമഡി കഥാപാത്രങ്ങളിലേക്ക് മാറി. ഒരു കോമഡി ആർട്ടിസ്റ്റായി സ്റ്റീരിയോടൈപ്പ് ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാണ് ബാബു രാജ് പറയുന്നത്. 
 
അതുകൊണ്ടുതന്നെ ഈ സമയം വർക്കൗട്ട് ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ഇൻഡസ്ട്രിയിൽ പ്രസക്തമായി തുടരുവാൻ ആരോഗ്യത്തോടെയിരിക്കേണ്ടത് ഇപ്പോൾ ആവശ്യമാണെന്നും ബാബുരാജ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍