PM kisan eKYC: പിഎം കിസാൻ ഇ കെവൈസി സമയപരിധി നീട്ടി: ഓൺലൈനായും ഓഫ്ലൈനായും എങ്ങനെ സമർപ്പിക്കാം?

ഞായര്‍, 10 ജൂലൈ 2022 (15:51 IST)
2022 മെയ് മാസത്തിൽ പി എം കിസാൻ പദ്ധതിയുടെ പതിനൊന്നാം ഗഡുവായ 2000 രൂപ 10 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ലഭിച്ചത്. പദ്ധതിപ്രകാരം പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാർ കർഷകർക്ക് നൽകുന്നത്. പി എം കിസാൻ്റെ അടുത്ത ഗഡുവും മറ്റ് ഗഡുക്കളും ലഭിക്കുന്നതിന് കർഷകർ പി എം കിസാൻ ഇ കെവൈസി പക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
 
പി എം കിസാൻ ഇ കെവൈസിയുടെ അവസാന തീയതി
 
മെയ് 31നായിരുന്നു പ്രധാൻ മന്ത്രി കിസാൻ ഇ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി. ഈ സമയ പരിധി ജൂലൈ 31 വരെയാണ് നീട്ടിനൽകിയിരിക്കുന്നത്. പി എം കിസാൻ്റെ ഔദ്യോഗിക വെബ്പേജിലൂടെ ഇ കെവൈസി ഓൺലൈനായി സമർപ്പിക്കം. ഇതിനായി https://pmkisan.gov.in സന്ദർശിച്ച് eKYC ഓപ്ഷനിൽ വിവരങ്ങൾ നൽകാവുന്നതാണ്. ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകി ഒടിപി സമർപ്പിക്കുന്നതോടെ ഇ കെവൈസി പക്രിയ പൂർത്തിയാകും.
 
അടുത്തുള്ള കോമൺ സർവീസ് സെൻ്ററിൽ നിങ്ങളുടെ ബയോമെട്രിക് വിശദാംശങ്ങൾ നൽകി ഓഫ്ലൈനായും ഇ കെവൈസി പൂർത്തിയാക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍