ITBP Driver Recruitment: പത്താം ക്ലാസ് കഴിഞ്ഞവരാണോ? ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ആര്‍മിയില്‍ തൊഴില്‍ അവസരം

രേണുക വേണു

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (10:47 IST)
ITBP Job Recruitment

ITBP Driver Recruitment : ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സിലേക്ക് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. ഐടിബിപി കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. 2024 നവംബര്‍ ആറ് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 
 
ഒക്ടോബര്‍ എട്ട് മുതല്‍ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. ഫീസ് അടയ്ച്ച് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി നവംബര്‍ ആറ് ആണ്. ജനറല്‍, ഒബിസി, ഇഡബ്‌ള്യുഎസ് വിഭാഗത്തിലുള്ളവര്‍ക്ക് 100 രൂപയാണ് അപ്ലിക്കേഷന്‍ ഫീ. എസ്.സി, എസ്.ടി ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. 
 
545 ഒഴിവുകളാണ് ആകെയുള്ളത്. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നതാണ് തസ്തിക. ഇന്ത്യയിലുടനീളം ജോലി ചെയ്യേണ്ടി വരും. 21 മുതല്‍ 27 വയസ്സ് വരെയാണ് പ്രായ യോഗ്യത. 1997 നവംബര്‍ 6 നും 2003 നവംബര്‍ 6 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കും, മറ്റ് സംവരണ വിഭാഗക്കാര്‍ക്കും പ്രായപരിധിയില്‍ നിന്ന് ഇളവുണ്ട്)
 
 
എസ്എസ്എല്‍സിയും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സും ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ലെവല്‍ ത്രീ അനുസരിച്ച് ഉള്ള ശമ്പള പാക്കേജാണ് ലഭിക്കുക. 21,700 മുതല്‍ 69,100 വരെ ലഭിക്കും. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതോടൊപ്പം ലഭിക്കും.
 
ഒഴിവുള്ള തസ്തികകള്‍ 
 
ജനറല്‍: 209
SC: 77
ST: 40
OBC: 164
EWS: 55
 
അപേക്ഷ സമര്‍പ്പിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കുക: https://www.recruitment.itbpolice.nic.in/rect/index.php
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍