ഇഗ്നോ അപേക്ഷ തീയ്യതി നീട്ടി, സെപ്‌റ്റംബർ 15 വരെ അപേക്ഷിക്കാം

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:18 IST)
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി 2020 ജൂലായ് സെഷനിലേക്കുള്ള അപേക്ഷാതീയ്യതി സെപ്‌റ്റംബർ 15 വരെ ദീർഘിപ്പിച്ചു. https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ബിരുദം,ബിരുദാനന്തര ബിരുദം,ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
 
നേരത്തെ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കേണ്ട തീയതി നീട്ടിവെച്ചിരുന്നു. അതിന് ശേഷമാണ് സെപ്‌റ്റംബർ 15ലേക്ക് നീക്കിവെച്ചിരിക്കുന്നത്. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്‌ത് അയക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍