സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന് അപേക്ഷ മാർച്ച് 24 വരെ

ശനി, 6 മാര്‍ച്ച് 2021 (10:03 IST)
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയ്ക്ക് മാർച്ച് 24 വരെ അപേക്ഷ സമർപ്പിക്കാം. ജൂൺ 27നാണ് പ്രിലിമിനറി പരീക്ഷ. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ 712 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന്ത്. ഇതിൽ 22 എണ്ണം ഭിന്നശേഷിക്കാർക്കുള്ള സംവരണമാണ്.
 
വനിതകൾ, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർ ഫീസ് വേണ്ട. upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്.ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് അവസരം. 21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകളുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍