"കല്യാണം ഗംഭീരം... പക്ഷെ, പെണ്ണിന്‍റെ മുടികെട്ടിയത് തീരെ ഭംഗിയായില്ല''
കല്യാണം കണ്ടിട്ട് വരുന്നവരുടെ അഭിപ്രായമാണ് പെണ്ണ് കൊള്ളാം, പക്ഷേ ഒരുക്കം പോരാ. കല്യാണദിവസം എല്ലാവരും ശ്രദ്ധിക്കുന്നത് വധുവിനെയാണ്. വധു സുന്ദരിയാണോ, ആഭരണങ്ങള്‍ എങ്ങനെ, സാരിയുടെ നിറം ഇതെല്ലാം വിശദമായിത്തന്നെ വിലയിരുത്താന്‍ ആളുണ്ടാവും.
ബ്ളീച്ചിംഗ്, വാക്സിംഗ്, ഫേഷ്യലിംഗ് ഇവ നേരത്തെ തന്നെ നടത്തേണ്ടതുണ്ട്. മൂന്നു ദിവസം മുന്‍പ് ഫേഷ്യല്‍ ചെയ്യുന്നതാണ് നല്ലത്.
മുടിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഷാംപൂ ഉപയോഗിക്കുന്നതിനേക്കാള്‍ തിളക്കവും അഴകും ഇഞ്ചയും ചെമ്പരത്തിയിലയും ചേര്‍ത്തരച്ച് തലയില്‍ വയ്ക്കുന്നതാണ്. ഓരോ മതവിഭാഗങ്ങളുടേയും വ്യത്യസ്തതയുള്ള കേശാലങ്കാരങ്ങളാണ്. ഹിന്ദു വധു മുടി പിന്നിയിട്ട് പൂക്കള്‍ വയ്ക്കുമ്പോള്‍ ക്രിസ്ത്യന്‍ വധു മുടി ഉയര്‍ത്തിക്കെട്ടുന്നു.
കാലുകളും കൈവിരലുകളും ഭംഗിയാക്കുന്നത് പ്രധാനമാണ്. ഉപ്പ്, ഡെറ്റോള്‍, നാരങ്ങാനീര് എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തി വിരലുകളും കാലും അതില്‍ മുക്കിവയ്ക്കുന്നത് നന്നായിരിക്കും.