ഈ ചിത്രങ്ങൾ വീടുകളിൽ സൂക്ഷിയ്ക്കരുത്, അറിയൂ !

വെള്ളി, 22 മെയ് 2020 (15:34 IST)
വീടിനെ എത്രയൊക്കെ അണിയിച്ചൊരുക്കിയാലും നമുക്ക് മതിവരില്ല. വീടിന്റെ ഓരോഭാഗവും ഭംഗിയായി അലങ്കരിക്കണം എന്ന നിർബന്ധമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചിത്രങ്ങളിലും രൂപങ്ങളിൽ ശ്രദ്ധയില്ലെങ്കിൽ ഇത് വാസ്തുപരമായ ദോഷങ്ങൾക്ക് കാരണമാകും.
 
അലങ്കാരത്തിനായി സ്ഥാപിക്കുന്ന ഫോട്ടോ ഫ്രെയിമുകളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. നെഗറ്റീവായി അർത്ഥമുള്ള ചിത്രങ്ങൾ ഒന്നും തന്നെ വീടുകളിൽ സ്ഥാപിക്കരുത്. താജ്മഹലിന്റെ ചിത്രങ്ങൾ വീടുകളിൽ പലരും വക്കാറുണ്ട്. എന്നാൽ ഇത് നന്നല്ല. താജ്മഹൽ പ്രണയത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു എങ്കിലും അത് ഒരു ശവകുടീരമാണ്. 
 
അതുപോലെതന്നെ യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ. മുങ്ങുന്ന കപ്പലിന്റെ ചിത്രങ്ങൾ. ഭീകര ജന്തുക്കളുടെ ചിത്രങ്ങൾ എന്നിവയൊന്നും വീടുകളിൽ സ്ഥാപിക്കരുത്. അതുപോലെ തന്നെ പ്രധാനമാണ് വീടുകളിൽ സ്ഥാപിക്കുന്ന രൂപങ്ങളിലും. വീടുകളിൽ ഒരിക്കലും നടരാജ വിഗ്രഹങ്ങൾ സ്ഥാപിക്കരുത്. ഇത് ദോഷഫലങ്ങൾ ഉണ്ടാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍