പുതിയ വാഹനം ബുക്ക് ചെയ്യാം, നിലവിലെ വാഹനം, കൃത്യമായി പരിചരിയ്കാം, 'മൈ എംജി' ആപ്പുമായി മോറീസ് ഗ്യാരേജെസ്

വെള്ളി, 22 മെയ് 2020 (12:29 IST)
ചൈനീസ് ഉടമസ്ഥതയിലുള്ള ഐകോണിക് ബ്രീട്ടീഷ് ബ്രാൻഡായ എം‌ജി തങ്ങളുടെ വാഹന ഉടമകള്‍ക്കായി 'മൈ എം‌ജി' എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കി. വാഹനങ്ങളുടെ വിൽപ്പനയും, സർവീസ് അടക്കുമുള്ള മറ്റു സേവനങ്ങളും ഒരു ടച്ചിലൂടെ തന്നെ ലഭ്യമാക്കുന്ന സംവിധാനമാണ് എംജി കൊണ്ടുവന്നിരിയ്ക്കുന്നത്. സര്‍വീസ് റിമൈന്‍ഡര്‍, വെഹിക്കിള്‍ വെല്‍നസ് അപ്‌ഡേറ്റുകള്‍ തുടങ്ങി വാഹനത്തിന്റെ കൃത്യമായ പരിചരണം ഉറപ്പുവരുത്തുന്ന നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. 
 
മൊബൈല്‍ നമ്പർ നൽകി ഒടിപി ഒഥന്റിക്കേഷനിലൂടെ അപ്പ് പ്രവർത്തനക്ഷമമാക്കാം. സര്‍വീസ് എസ്റ്റിമേറ്റ്, സര്‍വീസ് ഹിസ്റ്ററി, എന്നിവ ആപ്പിൽ കാണാം. സര്‍വീസ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും, വാഹന സര്‍വീസ് തത്സമയം ട്രാക്ക് ചെയ്യാനും, ഓൺലൈനായി പെയ്മെന്റ് നടത്താനും ആപ്പിലൂടെ സാധിയ്ക്കും. ഒരു പുതിയ എം‌ജി വാഹനം ബുക്ക് ചെയ്യാനും, ബുക്കിങ് ട്രാക്കുചെയ്യാനും ആപ്പിൽ സംവിധാനം ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍