ഇന്ധന വില മുന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പെട്രോൾ വില 86ലേയ്ക്ക്

ബുധന്‍, 6 ജനുവരി 2021 (13:58 IST)
ഡൽഹി: രാജ്യത്ത് ഇന്ധന വില മൂന്നുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പെട്രോളിന് 26 പൈസയും ഡിസലിന് 27 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്ത്യ പ്രധാനമായും ആശ്രയിയ്ക്കുന്ന ബ്രെൻഡ് ക്രൂടിന്റെ വില വർധിച്ചതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം. 54 ഡോളറാണ് നിലവിൽ ഒരു ബാരൽ ബ്രെൻഡ് ക്രൂഡിന്റെ വില. 
 
2018 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഇന്ധന വില. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 83 രൂപ 93 പൈസ നൽകണം. 74 രൂപ 12 പൈസയാണ് ഡീസലിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 85 രൂപ 98 പൈസയിലെത്തി. ഡീസലിന് 79 രൂപ 92 പൈസ നൽകണം. കൊച്ചിയിൽ പെട്രോളിന്റെ വില 84 രൂപ 12 പൈസയാണ്. 78 രൂപ 15 പൈസയാണ് ഡീസലിന്റെ വില.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍