ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്

ജോര്‍ജി സാം

ശനി, 1 ഫെബ്രുവരി 2020 (13:11 IST)
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020 - 2021ലേക്കുള്ള ബജറ്റ് അവതരിപ്പിക്കുകയാണ്. ബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമെന്നും മന്ത്രി. അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്. മൂലധന നിക്ഷേപ സമാഹരണത്തിന് ബാങ്കുകള്‍ക്ക് വിപണിയെ സമീപിക്കാം. ഐഡിബിഐ ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായി വില്‍ക്കും. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി. കമ്പനിനിയമങ്ങള്‍ ഭേദഗതി ചെയ്യും. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം. വിദ്യാഭ്യാസരംഗത്ത് വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കും. 
 
ഒരുലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍ നെറ്റുവര്‍ക്ക് കണക്ഷന്‍. ഗ്രാമ പഞ്ചായത്തുകള്‍ മുതല്‍ എല്ലാ പൊതുസ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് കണക്ഷന്‍. 2022ലെ ജി20 ഉച്ചകോടി ഇന്ത്യയിലായിരിക്കും. അതിന്‍റെ തയ്യാറെടുപ്പുകള്‍ക്കായി 100 കോടി. ഏഷ്യന്‍, ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരം. ‘സ്റ്റഡി ഇന്‍ ഇന്ത്യ’ പദ്ധതി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. 
 
100 പുതിയ വിമാനത്താവളങ്ങള്‍. 150 പുതിയ ട്രെയിനുകള്‍. ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ ട്രെയിനുകള്‍. റെയില്‍‌വേ ട്രാക്കുകളില്‍ സോളര്‍ പാനലുകള്‍. ഊര്‍ജ്ജമേഖലയ്ക്ക് 22000 കോടി.  വനിതാക്ഷേമത്തിന് 28600 കോടി. പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരം. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണ്ണയിക്കുന്നതിന് ദൌത്യസംഘം. 35000 കോടി രൂപ പോഷകാഹാര വിതരണത്തിന്.
 
2025നകം ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് ധനമന്ത്രി അറിയിച്ചു. ആയുഷ്‌മാന്‍ പദ്ധതി വിപുലീകരിക്കും. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ കൂടി ആയുഷ്‌മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ്. ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി. ആരോഗ്യമേഖലയ്ക്ക് 69000 കോടി.
 
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. നബാര്‍ഡ് റീഫിനാന്‍സിംഗ് സിസ്റ്റം വിപുലീകരിക്കും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും പിന്തുണ നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം.
 
വനിതാ സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധാന്യ‌ലക്ഷ്മി പദ്ധതി. 15 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്‌പ നല്‍കും. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി. ഉപഭോഗശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റ് ആണിത്.
 
രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അന്തരിച്ച ബി ജെ പി നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്‌മരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജി എസ് ടി നിരക്ക് കുറച്ചതുവഴി കുടുംബങ്ങളുടെ ചെലവില്‍ നാല് ശതമാനം കുറവുണ്ടായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍