തിരുപ്പതി ക്ഷേത്രത്തിൽ കാണിയ്ക്കയായി ലഭിച്ചത് 50 കോടിയുടെ നിരോധിത നോട്ടുകൾ

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (07:46 IST)
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭക്തർ നൽകിയ കാണിക്കയുടെ കൂട്ടത്തിൽ 50 കോടിയിലധികം മൂല്യമുണ്ടയിരുന്ന പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകൾ. 18 കൊടി മൂല്യം ഉണ്ടായിരുന്ന 1.84 ലക്ഷം ആയിരം രൂപ നോട്ടുകളും 31.7 കോടി മൂല്യമുണ്ടായിരുന്ന 6.34 ലക്ഷം 500 രൂപയുടെ നോട്ടുകളൂമാണ് ക്ഷേത്രത്തിലെ കാണിയ്ക്കയിൽ നിറഞ്ഞത്.
 
ഈ പണം എന്തുചെയ്യണം എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. 2016 നവംബർ എട്ടിന് കേന്ദ്ര സർക്കാർ 1000, 500 രൂപ നോട്ടുകൾ നിരോധിച്ചതിന് ശേഷവും നിരോധിത നോട്ടുകൾ കാണിയ്ക്കായി നൽകുന്നത് ഭക്തർ തുടരുകയായിരുന്നു എന്നാണ് ക്ഷേത്രം അധികൃർ പറയുന്നത്. ഈ പണം റിസർവ് ബാങ്കിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ നിക്ഷേപിയ്ക്കാൻ അനുവദിയ്ക്കണം എന്ന് ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർത്ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബ പറഞ്ഞു.
 
ഇക്കാര്യത്തിൽ ധമനന്ത്രാലയവും റിസർവ് ബാങ്കും എന്ത് നിലപാട് സ്വീകരിയ്ക്കും എന്നത് പ്രധാനമാണ്. വലിയ മൂല്യമുള്ള നിരോധിത നോട്ടുകൾ കാണിയ്ക്കയിൽ ലഭിയ്ക്കുന്നതിനെ കുറിച്ച് 2017ൽ തന്നെ തിരുപ്പതി ദേവസ്ഥാനം ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിലും കത്തുനൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അനുകൂലമയ പ്രതികരണം ഉണ്ടായിരുന്നില്ല.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍