ഭാരം 1950 കിലോ, ലോകത്തിലെ ഏറ്റവും വലിയ കാളയെ നിങ്ങൾ കണ്ടിട്ടുണ്ടോ ? വീഡിയോ !

വെള്ളി, 22 നവം‌ബര്‍ 2019 (19:13 IST)
നല്ല പൊക്കവും വണ്ണവുമുള്ള കാളക്കൂറ്റൻമാരെ നമ്മുടെ നാട്ടിൽ കണ്ടിട്ടുണ്ടാവും. എന്നാൽ ഇവൻ സെലിബ്രെട്ടിയാണ്. ഫെറ്റാഡ് എന്നു പേരുള്ള ഇവനാണ് ലോകത്തിലെ ഏറ്റവും വലിയ കാള. 2016ലെ പാരീസ് അന്താരാഷ്ട്ര കാർഷിക പ്രദർശനത്തിലാണ് ലോകത്തിലേ ഏറ്റവും വലിയ കാള എന്ന പട്ടം ഫെറ്റാർഡ് സ്വന്തമാക്കിയത്.
 
അന്ന് വെറും അഞ്ച് വയസ് മാത്രമായിരുന്നു ഫെറ്റാർഡിന് പ്രായം. 1950 കിലോഗ്രാം തൂക്കമുള്ള ഫെറ്റാർഡ് ആണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള കാള. ഫ്രാൻസിൽ ഉത്ഭവിച്ച മെയ്ൻ അഞ്ജൊ എന്ന ഇനത്തിൽപ്പെടുന്ന കാളയാണ് ഫെറ്റാർഡ്. വടക്കു പടിഞ്ഞാറൻ ഫ്രാൻസിലാണ് ഈയിനം കാളകളുടെ ഉത്ഭവം. കരുത്തുറ്റ പേഷികൾ ഉള്ള ഈ കന്നുകാലികൾ തവിട്ടും വെളുപ്പും ഇടകലർന്ന് നിറത്തിലാണ് കൂടുതൽ ഉള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍