തുമ്പും വാലുമില്ലാത്ത തിരക്കഥയുമായാണ് ശരത് വന്നത്, വെയിൽ സംവിധായകനെതിരെ വീണ്ടും ഷെയിൻ

വെള്ളി, 22 നവം‌ബര്‍ 2019 (15:33 IST)
വെയിൽ സിനിമയുമായുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ വെയിലിന്റെ സംവിധായകൻ ശരത്തിനെതിരെ വീണ്ടും ഷെയിൻ നിഗം. യെസ് പറഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പറഞ്ഞതിനാലാണ് ഒരു സുഹൃത്ത് എന്ന നിലയിൽ വെയിൽ ചെയ്യാമെന്ന് ഏറ്റത് എന്നാണ് ഷെയിൻ വെളിപ്പെടുത്തിയിരിക്കുന്നത്.       
 
കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു അത്. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് തിരക്കഥക്ക് എകദേശ രൂപം ആയത്. 
 
അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുന്നത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹൃത്തിന് സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. 
 
നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭിനേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജിന്റെ നിർമാണത്തിലിരിക്കുന്ന സിനിമയിൽ അഭിനയിക്കാൻ ഞാൻ തയ്യാറായത് എന്നും ഷെയിൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍