രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് കങ്കണ, ആവശ്യത്തിൽ കഴമ്പില്ലെന്ന് ബിഎംസി

ഞായര്‍, 20 സെപ്‌റ്റംബര്‍ 2020 (10:57 IST)
മുംബൈ:: ബംഗ്ലവിലെ അനധികൃത നിർമ്മാണം പൊളിച്ചു നീക്കിയതിൽ 2 കോടി രൂപ നഷ്ടപ്രിഹാരം നൽകണം എന്ന കങ്കണയുടെ ആവശ്യം കഴമ്പില്ലാത്തതാണെന്ന് ബൃഹൻ മുംബൈ കോർപ്പറേഷൻ. ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിലാണ് മുംബൈ കോർപ്പറേഷൻ നിലപാട് വ്യക്തമാക്കിയത്. കങ്കണയുടെ ഹർജി തള്ളണം എന്നും മുംബൈ കോപ്പറേഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
 
കോർപ്പറേഷൻ അനുവദിച്ച പ്ലാനിൽനിന്നും മാറ്റം വരുത്തി മുൻകൂർ അനുമതിയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെടുത്തത് എന്ന് ബൃഹൻ മുംബൈ കോർപ്പറേഷൻ കോടതിയിൽ വ്യക്തമാകി. ഹജിയിൽ വാദം 22 നും തുടരും. കഴിഞ്ഞ 9 നാണ് ബാന്ദ്ര പാലി ഹില്ലിലെ ബംഗ്ലാവിന്റെ ഒരു ഭാഗം കോർപ്പറേഷൻ പൊളിച്ചുനീക്കിയത്. അന്നെ ദിവസം സ്തന്നെ നടപടിയ്ക്കെതിരെ കങ്കണ സ്റ്റേ നേടിയിരുന്നു. കഴിഞ്ഞ 15ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരം കോടതിയെ സമീപിയ്ക്കുകയും ചെയ്തു. ബംഗ്ലവിന്റെ 40 ശതമാനം ബിഎംസി പൊളിച്ചു നീക്കി എന്നും വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ ഉൾപ്പടെ നശിച്ചു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍