ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 48 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ചൊവ്വ, 31 ജൂലൈ 2018 (10:21 IST)
മഴ ശക്തമായതിനെത്തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2395.30 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി(ഓറഞ്ച് അലേർട്ട്). 
 
ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതോടെ സമീപത്ത് കനത്ത സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോൾ (റെഡ് അലർട്ട്) നൽകും. റെഡ് അലേർട്ട് പ്രഖ്യാപിച്ച ശേഷം 24 മണിക്കൂറിനുള്ളിൽ മാത്രമേ ഡാം തുറക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
 
കോട്ടയം, ചങ്ങനാശ്ശേരി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 48 കുടുംബങ്ങക്കെ മാറ്റിപ്പാർപ്പിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടറുകളും തുറന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍