37 വർഷങ്ങൾക്ക് ശേഷം മഞ്ഞിൽ കുളിച്ച് നാഗാലാൻഡ്, ചിത്രങ്ങൾ തരംഗം !

വെള്ളി, 3 ജനുവരി 2020 (18:11 IST)
മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം നാഗാലാൻഡിനെ മഞ്ഞ് പുതക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. മഞ്ഞിൽ കുറിച്ച് നിൽക്കുന്ന നാഗാലാൻഡിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. 37 വർഷങ്ങൾക്ക് ശേഷമാണ് നാഗാലാൻഡ് മഞ്ഞിന്റെ പുതപ്പണിയുന്നത്. 
 
നാഗലാൻഡിലെ ട്യൂൻസാങ്ങ്, കിഫൈർ, സുൻഹെബോതോ, ഫേക്, കോഹിമ, പെറൻ എന്നീ ജില്ലകളിലാണ് ശക്തമായ മഞ്ഞുവീഴ്ച ഉള്ളത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും താമനില 5 ഡിഗ്രി സെൽഷ്യസിന് താഴെ രേഖപ്പെടുത്തി. നാഗലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ 3 ഡിഗ്രി സെൽഷ്യസാണ് താപനില.   
 
ലുവിസെ, ഷമറ്റർ എന്നി പ്രദേശങ്ങളിലും ജോകു താഴ്‌വരയിലും മഞ്ഞുമൂടിക്കിടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനം കീഴടക്കുകയാണ്. എന്നാൽ അപൂർവമായി സംഭവിക്കുന്ന ഈ മഞ്ഞു വീഴ്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളമാണ് എന്ന ആശങ്കയിലാണ് നാഗാലാൻഡുകാർ. 

Nagaland: Luvishe village in Zunheboto district received snowfall after several years, yesterday. pic.twitter.com/KAC4oJj1da

— ANI (@ANI) December 28, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍