മുഴുവൻ ജീവനക്കാരെയും കമ്പനിയുടെ ഓഹരി ഉടമകളാക്കി ഫോൺപേ !

തിങ്കള്‍, 8 ഫെബ്രുവരി 2021 (13:53 IST)
മുഴുവൻ ജീവനക്കാരെയും കമ്പനിയുടെ ഓഹരി ഉടമകളാക്കി നിർണായക നീക്കവുമായി ഡിജിറ്റൽ പെയ്മെന്റ് സ്ഥാപനമായ ഫോൺ പേ. 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികളാണ് ഇത്തരത്തിൽ ജീവനക്കാർക്ക് നൽകിയിരിയ്ക്കുന്നത്. 2,200ഓളം ജീവനക്കാർക്കാണ് കമ്പനിയുടെ ദീർഘകാല വളർച്ചയുടെ ഭാഗമായതിന് ഉപഹാരമെന്നോണം ഫോൺപേ ഓഹരികൾ കൈമാറിയത്. സീനിയോരിയുടെയും കമ്പനിയിലെ സ്ഥാനത്തിന്റെയും അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഓഹരികൾ ലഭ്യമാവുക. ഇതോടെ മുഴുവൻ ജീവനക്കാരും കമ്പനിയുടെ ഓഹരി ഉടമകളായി മാറി. ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വരും നാളുകളിലും ജീവനക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രവര്‍ത്തനം കമ്പനി പ്രതീക്ഷിയ്ക്കുന്നതായും സമീർ നിഗം വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍