ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിയ്ക്കു; ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണൻ

തിങ്കള്‍, 8 ഫെബ്രുവരി 2021 (13:29 IST)
പൊന്നാനി: പൊന്നാനിയിൽ മത്സരിയ്ക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ എത്തി അടിസ്ഥാന രഹിത ആരോപണൾ ഉന്നയിയ്ക്കുന്നത് രാഷ്ട്രീയ പ്രേരിതമാന്ന് പറഞ്ഞ ശ്രീരാമകൃഷ്ണൻ. പൊന്നാനിയിൽ വന്ന് മത്സരിയ്ക്കാൻ രമേശ് ചെന്നിത്തല തയ്യാറുണ്ടോ എന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. 'സ്പീക്കര്‍ പദവിയുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്. ഒളിമറ യുദ്ധമോ, പുകമറയുദ്ധമോ അല്ല ചെന്നിത്തലയ്ക്കെതിരെ നടത്തിയത്. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി നൽകിയതാണ്. 
 
ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പ്രയോഗിയ്ക്കുന്നത്. ചെന്നിത്തലക്ക് എതിരെ കേസ് എടുക്കുന്നതിന് അനുമതി നൽകിയതിലുള്ള പക പോക്കലാണ് ഇപ്പോൾ നടക്കുന്നത്. പൊന്നാനിയിലെ ജനങ്ങൾക്ക് എന്നെ അറിയാം. ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിയ്ക്കാൻ ചെന്നിത്തല തയ്യാറാവണമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍