കൊവിഡ് പ്രതിസന്ധിയിൽ ശമ്പളം കുറച്ചു: ജീവനക്കാർക്ക് കമ്പനി ഓഹരി നൽകി ഓയോ

ഞായര്‍, 5 ജൂലൈ 2020 (13:55 IST)
കൊവിഡ് പ്രതിസന്ധിയുടെ സമയത്ത് ഒപ്പം നിന്നത് പരിഗണിച്ച് ഓയോ റൂം തങ്ങളുടെ എല്ലാ ജീവനക്കാർക്കും കമ്പനിയിൽ ഓഹരി വിഹിതം നൽകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കമ്പനി ഏപ്രിലില്‍ ശമ്പളം കുറയ്ക്കുകയും ചില ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
 
ഇതുസംബന്ധിച്ച് കമ്പനി ജീവനക്കാർക്ക് കത്തയച്ചു.അവധിയിലുള്ളവര്‍ക്കും ഓഹരിവിഹിതം ലഭിക്കുമന്നാണ് റിപ്പോര്‍ട്ടുകള്‍. എംപ്ലോയീസ് സ്‌റ്റോക്ക്ഓണര്‍ഷിപ്പ്(ജീവനക്കാര്‍ക്കുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതി)പ്രകരാമാണ് കുറഞ്ഞവിലയില്‍ ഓഹരി അനുവദിക്കുക.
 
നിയന്ത്രിത ഓഹരി യൂണിറ്റുകളാകും അനുവദിക്കുക.പ്രതിസന്ധി സമയത്ത് കമ്പനിയെ സഹായിച്ചതിന്റെ ഭാഗമായാണ് ഓഹരി വിഹിതം നല്‍കുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍