എസ്‌ബിഐയ്‌ക്ക് പിന്നാലെ പലിശ നിരക്ക് കുറച്ച് മറ്റ് ബാങ്കുകളും, 6.65 ശതമാനം നിരക്കിൽ ഭവനവായ്‌പ

വ്യാഴം, 4 മാര്‍ച്ച് 2021 (16:05 IST)
രാജ്യത്തെ ഏറ്റവും വലിയ വായ്‌പാദാതാവായ എസ്‌ബിഐ‌യ്‌ക്ക് പിന്നാലെ ഭവന വായ്‌പ പലിശനിരക്കുകൾ കുറച്ച് കൊട്ടക് മഹീന്ദ്ര ബാങ്കും എച്ച്‌ഡിഎഫ്‌സിയും. അഞ്ച് ബേസ് പോയിന്റ് കുറവാണ് ബാങ്കുകൾ വരുത്തിയിട്ടുള്ളത്. ഇതോടെ ഉയർന്ന ക്രഡിറ്റ് സ്‌കോർ ഉള്ളവർക്ക് 6.75ശതമാനം പലിശയ്ക്ക് ഭവനവായ്പ ലഭിക്കും.
 
മാർച്ച് നാലുമുതലാണ് പുതുക്കിയ നിരക്കുകൾ ബാധകമാകുക. പുതിയതായി വായ്പ എടുക്കുന്നവർക്കും നിലവിൽ വായ്പ എടുത്തിട്ടുള്ളവർക്കും നിരക്ക് കുറച്ചതിന്റെ ഗുണംലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എസ്‌ബിഐ 10 ബേസിസ് പോയിന്റാണ് കുറച്ചത്.മികച്ച സിബിൽ സ്‌കോറുള്ളവർക്ക് ഇതുപ്രകാരം 6.70ശതമാനം പലിശയ്ക്ക് എസ്ബിഐ ഭവനവായ്പ നൽകും. 
 
കൊട്ടക് മഹീന്ദ്ര ബാങ്കും പത്ത് ബേസിസ് പോയന്റിന്റെ കുറവാണുവരുത്തിയത്. ഇതോടെ 6.65ശതമാനം പലിശയ്ക്ക് വായ്പലഭിക്കും.മാർച്ച് 31വരെയാണ് കാലാവധി. വിപണിയിൽ ഏറ്റവും കുറഞ്ഞ നിരക്കും കൊട്ടക് ബാങ്കിന്റേതാണ്. സമീപഭാവിയിൽ ഭവനവായ്‌പ കൂടാൻ സാധ്യതയില്ലെന്നാണ് വിപണിയിലെ വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍