10,000 രൂപയ്ക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഒടി‌പി; പുതിയ സംവിധാനത്തിലേയ്ക്ക് എസ്‌ബിഐ എടിഎമ്മുകൾ

ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (08:50 IST)
ഓടിപി അടിസ്ഥാനപ്പെടുത്തിയുള്ള എടിഎം ഇടപാടുകളുടെ സമയക്രമം പുനക്രമീകരിച്ച് എസ്‌ബിഐ. ഈ മാസം 18 മുതൽ ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎം ഇടപാടുകൾ 24 മണിക്കൂറും നടത്താനാകും. രാജ്യത്തെ എല്ലാ എസ്ബിഐ ഏടിഎമ്മുകളിലും ഈ സംവിധാനം ലഭ്യമായിരിയ്ക്കും. എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ ചെറുക്കുന്നതിനാണ് പുതിയ സംവിധനം വ്യാപകമാക്കുന്നത്.
 
പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളിലാണ് ഓടിപി ഒഥന്റിക്കേഷൻ സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ മാത്രമായിരുന്നു നേരത്തെ ഇടപാടുകൾ ഓടിപി ഉപയോഗിച്ച് സുരക്ഷിതമാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ മുഴുവൻ സമയമാക്കി മാറ്റിയിരിയ്കുന്നത്. മൊബൈൽ നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്തവർക്ക് മാത്രമേ ഈ സേവനം ലഭ്യമാകു. എടിഎമ്മിൽ ഇടപാട് നടത്തുമ്പോൾ മൊബൈലിൽ വന്ന ഓടിപി നമ്പർ എടിഎമ്മിൽ നൽകിയാൽ മത്രമേ പണം പിൻവലിയ്ക്കാനാകു. കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വലിയ രീതിയിൽ കുറയ്ക്കാൻ ഇതിലൂടെ സാധിയ്ക്കും.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍