വീണ്ടും വർധിപ്പിച്ചു: ഇന്ധന വില റെക്കോർഡിൽ

വെള്ളി, 22 ജനുവരി 2021 (07:40 IST)
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് ഇന്ന് വർധിച്ചിരിയ്ക്കുന്നത്. സംസ്ഥാനത്ത് വില റെക്കോർഡിൽ എത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും വില വർധവുണ്ടായിരിയ്കുന്നത്. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇന്ധന വില വർധിപ്പിയ്ക്കുന്നത്. ഇതൊടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 87 രൂപ 48 പൈസയായി. 81 രൂപ 52 പൈസയാണ് ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോളിന് 85 രൂപ 72 പൈസ നൽകണം. ഡീസലിന് 79 രൂപ 88 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വർധിയ്ക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍